2026 മേയ് 29, വെള്ളിയാഴ്‌ച

അന്നെന്റെ 
വിരൽ തലോടി 
നീ പറഞ്ഞതൊന്നും 
കൊഴിഞ്ഞിട്ടില്ലിതുവരെ. 
ഇളംതൂവൽപോലെ 
തളിരിലപോലെ 
കുളിരിളംമഞ്ഞുപോലെ....
പിച്ചകം അരളി തുമ്പ 
ചെമ്പകം
കാട്ടുപൂക്കൾ
ഋതുക്കളോരോന്നിലുണർന്നും 
പിന്നെയടർന്നുമങ്ങനെ....
മഴയാർക്കുന്നെന്ന്
കാറ്റലയ്ക്കുന്നെന്ന് 
വെയിൽവേവുന്നെന്ന് 
കിളികൾ ചിലച്ചതും......

ഒരൊറ്റ വെട്ടുകൊണ്ടെന്റെ
വിരലിനെ 
ചോരയിൽ പുതപ്പിച്ചവനേ 
ദൈവമായതുകൊണ്ടുമാത്രം 
നിനക്കു മാപ്പ്.