പണ്ടെന്നോ
പതിച്ചുവാങ്ങിയിരുന്നു
ഒരു തുണ്ടാകാശം.
അടുക്കിവെച്ചിരുന്നു
പുര മേയാൻ
ഒരു നൂറു കിനാവുകൾ.
വിലപേശിവെച്ചിരുന്നു
ഉത്തരത്തിൽ
ഞാത്തിയിടാനൊരു
മിന്നുന്ന നക്ഷത്രം.
വേലിക്കൽ നട്ടുവെയ്ക്കാൻ
പാകിവെച്ചിരുന്നു
ആവാരംപൂ വിത്തുകൾ.
കോരിയെടുത്തുപോകാൻ
കടലില്ലല്ലോയെന്ന്
ആരും കേൾക്കാതെ
വീമ്പുപറഞ്ഞിരുന്നു.
ചോദിക്കാതെ
പറയാതെ
മറിച്ചുവിൽക്കുന്നു
നീ അതിന്റെയാധാരം
വിരൽ പതിച്ചു തരാം
പിന്നെ എന്റെയീ ചിറകുകളും.