ഭൂപടം വരയ്ക്കാത്ത ദേശം
അമ്മേയെന്ന് തണുത്തുവിറയ്ക്കുന്നു നെഞ്ചകത്തിരുന്ന് ഒരു കൊടുംചൂട്.
ഉയരം തുന്നുന്ന നിലാവെട്ടം കുടഞ്ഞിട്ടുതന്നെങ്കിൽ ഒരു നക്ഷത്രപ്പുതപ്പ്.
(അമ്മയോളം ചൊല്ലിയിട്ടില്ലൊരു കവിതയും, പറഞ്ഞിട്ടില്ലൊരു കഥയും.)
(അമ്മയെ എപ്പോഴുമോർക്കുന്നതിന്റെ രണ്ടാണ്ട്)