താളത്തിൽ
ചുവടുവെയ്ക്കാൻഇടയ്ക്കിടെയോടിവന്ന്
പഠിപ്പിക്കുന്നു പൂവിനെയവൻ.
വിറകൊണ്ടുനില്പാണവൾ,
കാതില്ലാത്തവനോട്
എങ്ങനെ
പ്രണയം പറയുമെന്ന്
സന്ത്രാസപ്പെടുന്നൊരു
പാവം പെണ്ണിനെപ്പോലെ.!
------
നിലാത്തുഞ്ചത്തിരുന്നെന്റെ
കിനാപ്പൊതിയൊന്നഴിക്കവെ
കിക്കിളിയിടുന്നു കാൽപ്പടത്തിൽ
പരൽമീൻപോൽ താരകക്കുഞ്ഞ്