' കതയില്ലാത്തവൾ '
മനോ മേ വാചി പ്രതിഷ്ഠിതം .''
( വാക്ക് മനസ്സില്‍ പ്രതിഷ്ഠിതമാകട്ടെ ,
മനസ്സ് വാക്കില്‍ പ്രതിഷ്ഠിതമാകട്ടെ .)
വാക്കിനാധാരം മനസ്സും മനസ്സിനാധാരം വാക്കും.
' കതയില്ലാത്തവൾ '
ഇതിനേക്കാൾ മനോഹരമായ ഒരു പേരിന്
ഞാനിതേവരെ വിളികേട്ടിട്ടില്ല .
ഈ പേര് വിളിച്ചയാളെക്കാൾ മനോഹാരിത
ഞാനിതേവരെ ആരിലും കണ്ടിട്ടുമില്ല .
വിരലിൽ ചിറകുപേക്ഷിച്ചുപോയൊരു പൂമ്പാറ്റയെയും
നോക്കി വിങ്ങിക്കരഞ്ഞു നിന്ന ഒരു നാൾ .
കവിളിലൊരുമ്മ തന്ന് , പുതിയ പൈക്കിടാവിനെ ആദ്യം കാണിച്ചുതരാമെന്നൊരു വാക്കും തന്ന്, കണ്ണീരുതുടച്ച്
അരുമയായ് ഒരമ്മ ചൊല്ലി വിളിച്ച പേര് .
ഇതിനേക്കാൾ ഇണങ്ങുന്നൊരു പേര് പിന്നീടാരുമെന്നെ
വിളിച്ചതേയില്ല ....!
അക്ഷരങ്ങളുടെ മൂശയിൽ തപം ചെയ്യണം .വാക്കുകൾ
മെനഞ്ഞെടുത്ത് ഉടയാതെ ഉയിരുപോൽ കാത്തുവെയ്‌ക്കണം .
ഈ ' കതയില്ലാത്തവൾ '' തുടങ്ങട്ടെ .
കൂടെയുണ്ടാവണം .
പ്രാർത്ഥനയോടെ .