#
പ്രിയ സഖേ ,
വാവിട്ടു കരഞ്ഞ്
ഒറ്റയ്ക്ക് വന്നവര്‍ നമ്മള്‍ .
നമുക്ക് കാണാനും
നമ്മളെ കാണാനും
ഉള്ളിന്റെയുള്ളിലൊരു
വിളക്ക് കൊളുത്തിവെയ്ക്കണം .
വന്നുപോകുന്നവര്‍ക്ക്
വലംകൈ വീശി ,
നറുപുഞ്ചിരിയോടെ
ഒരു യാത്രാമൊഴി .
പൂവ് തരുന്നവര്‍ക്കും
മുള്ള് പാകുന്നവര്‍ക്കും
പറയാതെ പോകുന്നവര്‍ക്കും
ഒരു കുമ്പിള്‍ പ്രാര്‍ത്ഥന .
വച്ചുനീട്ടിയും
ഞൊടിയിടകൊണ്ട്
തിരിച്ചെടുത്തും ,
മധുരം കയ്പായ് മാറ്റുന്ന
മായാജാലക്കാരനെ
പരിഭവമേതുമില്ലാതെ
നീതിമാനെന്ന് വാഴ്ത്തണം .
അങ്ങനെയെന്നാല്‍
ചിരിച്ചുചിരിച്ച്
നമുക്ക് തിരിച്ചുപോകാം .
#
പ്രിയ സഖേ ,
വാവിട്ടു കരഞ്ഞ്
ഒറ്റയ്ക്ക് വന്നവര്‍ നമ്മള്‍ .
നമുക്ക് കാണാനും
നമ്മളെ കാണാനും
ഉള്ളിന്റെയുള്ളിലൊരു
വിളക്ക് കൊളുത്തിവെയ്ക്കണം .
വന്നുപോകുന്നവര്‍ക്ക്
വലംകൈ വീശി ,
നറുപുഞ്ചിരിയോടെ
ഒരു യാത്രാമൊഴി .
പൂവ് തരുന്നവര്‍ക്കും
മുള്ള് പാകുന്നവര്‍ക്കും
പറയാതെ പോകുന്നവര്‍ക്കും
ഒരു കുമ്പിള്‍ പ്രാര്‍ത്ഥന .
വച്ചുനീട്ടിയും
ഞൊടിയിടകൊണ്ട്
തിരിച്ചെടുത്തും ,
മധുരം കയ്പായ് മാറ്റുന്ന
മായാജാലക്കാരനെ
പരിഭവമേതുമില്ലാതെ
നീതിമാനെന്ന് വാഴ്ത്തണം .
അങ്ങനെയെന്നാല്‍
ചിരിച്ചുചിരിച്ച്
നമുക്ക് തിരിച്ചുപോകാം .
#