മുടിനിറയെ പൂചൂടിയവളെ
കണ്ടു മോഹിച്ചതും
പൂവില്ലാതൊരു മുടി മുറിച്ചുവാങ്ങി
മുറ്റത്ത് കുടിയിരുത്തിയതും
വെയിലേറ്റു തളരാതെ കുടചൂടിച്ച്
തളിർ കാത്തിരുന്നതും
ഇലചൂടി നിറഞ്ഞ നാൾ പകലോനെ
കണിയായ് കൊടുത്തതും
'മൊട്ടിടാത്തതെന്തേ'ന്ന് ചോദിച്ച്
മുള്ളിനെ പഴിച്ചതും
പിന്നെ
മൊട്ടു കാണിച്ചൊരുഷസ്സിനെ
ഉമ്മവെച്ചുണർത്തിയണച്ചതും
'വിടരാത്തതെന്തേ'ന്ന് കരഞ്ഞ്
കാൽമുട്ടിൽ മുഖംചേർത്തിരുന്നതും
മൊട്ടു കാണിച്ചൊരുഷസ്സിനെ
ഉമ്മവെച്ചുണർത്തിയണച്ചതും
'വിടരാത്തതെന്തേ'ന്ന് കരഞ്ഞ്
കാൽമുട്ടിൽ മുഖംചേർത്തിരുന്നതും
പിന്നെ
ചോരപോൽ ചുവന്ന ചുണ്ടിന്
കുളിരായ് കവിൾ കൊടുത്തതും.
കണ്ണുകെട്ടിക്കളിപ്പാണുള്ളിൽ
ഒരുപൂവൊരുവസന്തംതീർത്ത നാൾ'.
ചോരപോൽ ചുവന്ന ചുണ്ടിന്
കുളിരായ് കവിൾ കൊടുത്തതും.
കണ്ണുകെട്ടിക്കളിപ്പാണുള്ളിൽ
ഒരുപൂവൊരുവസന്തംതീർത്ത നാൾ'.