ഞാനൊരു കരയാണ്
നീയൊഴുകുമ്പോൾ മാത്രം
നനയുന്നൊരു കര .
ഞാനൊരു പൂവാണ്
നീ ചുംബിക്കുമ്പോൾ മാത്രം
വിടരുന്നൊരു പൂവ് .
ഞാനൊരു പാട്ടാണ്
നീ മൂളുമ്പോൾ മാത്രം
ഉണരുന്നൊരു പാട്ട് .
ഞാനൊരു കനവാണ്
നീയുറങ്ങുമ്പോൾ മാത്രം
ചിറകുവിരിക്കുന്നൊരു കനവ് .
ഞാനൊരു നക്ഷത്രമാണ്
നീയെന്ന ആകാശത്തിൽ മാത്രം
ഉദിക്കുന്നൊരു നക്ഷത്രം .
*