2026 ജനുവരി 30, വെള്ളിയാഴ്‌ച

ഹാ.........
കനത്ത പെയ്ത്ത് 
കാറ്റെടുത്തു മടങ്ങിയ
പണിതീരാത്ത
തൂവൽമിനുപ്പുള്ള കൂട് 
കനമുള്ള നോവിന്റെ
പിന്നാമ്പുറത്ത്
അലർച്ചയടങ്ങുന്നതിന്റെ
തിരയിളക്കം
തളർന്നുറങ്ങുന്ന 
നനഞ്ഞ നെഞ്ചിൽ 
പറ്റിപ്പിടിച്ച തിരുശേഷിപ്പുകൾ 
ദൂരെയുണരുകയായി
നേർത്ത ചിരി 
ഉയരുന്നു സ്വരജതികൾ 
ഹാ..........
തോർന്നിട്ടും തോരുന്നില്ല 
മനപ്പെയ്ത്ത്.