ഹാ.........
കനത്ത പെയ്ത്ത് കാറ്റെടുത്തു മടങ്ങിയ
പണിതീരാത്ത
തൂവൽമിനുപ്പുള്ള കൂട്
കനമുള്ള നോവിന്റെ
പിന്നാമ്പുറത്ത്
അലർച്ചയടങ്ങുന്നതിന്റെ
തിരയിളക്കം
തളർന്നുറങ്ങുന്ന
നനഞ്ഞ നെഞ്ചിൽ
പറ്റിപ്പിടിച്ച തിരുശേഷിപ്പുകൾ
ദൂരെയുണരുകയായി
നേർത്ത ചിരി
ഉയരുന്നു സ്വരജതികൾ
ഹാ..........
തോർന്നിട്ടും തോരുന്നില്ല
മനപ്പെയ്ത്ത്.