പുതു പച്ചക്കുപ്പായത്തിൻ
കുടുക്കിട്ടു തരുന്നുണ്ട്
പിറകിൽ നിന്നിതാ വേഗം
കരുത്തുള്ളൊരു കയ്യ്.
ചുവന്ന പൂക്കൾ നീളെ
വിരിയാൻ തുടങ്ങുന്നു
പറക്കാനൊരുങ്ങുന്നു
കുഞ്ഞിളം പൂമ്പാറ്റകൾ .
വിരൽതൊട്ടിരിക്കുന്നു
പൂവിനെ നോക്കാതൊരാൾ
ആശിച്ചു പോയെന്നാലും
തൊടില്ല ഞാനാ വർണ്ണം .
നോക്കിനിൽക്കെയാ പൂക്കൾ
കൊഴിഞ്ഞു വീഴുന്നല്ലോ
പറന്നു പറന്നു പോയ്
കൂട്ടമായ് ശലഭങ്ങളും .
കണ്‍പാർത്തു നിൽക്കെയങ്ങ്
മാനത്തെ കൊട്ടാരത്തിൽ
ഒരു മിന്നാമിനുങ്ങു പോൽ
കണ്‍മായാജാലം പോലെ ....!!!