2019, ഓഗസ്റ്റ് 4, ഞായറാഴ്‌ച

കവിത മെടയുന്ന
വിരൽ മുറിഞ്ഞതെൻ
പുരയിറമ്പിലെ
ചോന്ന തുള്ളികൾ.

അന്നു കാർകൊണ്ടൽ
തൊട്ടുവെച്ചതെൻ
മിഴിവരമ്പിലെ
കരിയെഴുത്തുകൾ.