കതയില്ലാത്തവൾ
ഭൂപടം വരയ്ക്കാത്ത ദേശം
2021, ഒക്‌ടോബർ 31, ഞായറാഴ്‌ച
ആഴമാകാൻ
നേർത്തുനേർത്ത്
പടരുന്നതും
ആകാശമാകാൻ
ഉയരമറിയാതെ
പറക്കുന്നതും
നീയെന്നെ
ചേർത്തുപിടിക്കു-
മെന്നുറപ്പുള്ളതുകൊണ്ടു-
മാത്രമാണ്,
ഒരു പച്ചത്തഴപ്പിനെ
മണ്ണെന്നപോലെ.
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം