2016, സെപ്റ്റംബർ 21, ബുധനാഴ്‌ച

തെച്ചിപ്പഴമിറുത്തെടുത്തതിൽ
ഒരു കാടെന്നു നുണയുന്നോൾ 
വളപ്പൊട്ടു മിനുക്കി വെച്ചതിൽ
മഴവില്ലെന്നു നനയുന്നോൾ 
കിളിത്തൂവലെടുത്തു വെച്ചതിൽ
മേഘച്ചിറകെന്നു കുറുകുന്നോൾ

ചൂട്ടു കത്തിച്ചൊരു പെണ്ണാൾ 
നിലാപ്പെയ്ത്തെന്നു നിറയുന്നോൾ .!