2016, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

പ്രകൃതി



ഓരോ  വിരഹവും
പൂവായ് വിടർത്തുന്നവളേ
നീയാണെന്റെ
നിറവും സുഗന്ധവും .

ഓരോ ഓർമ്മയും
തിരയായ് നുരയ്ക്കുന്നവളേ
നീയാണെന്റെ
പ്രാണനും പ്രണയവും .
   

ഓരോവെട്ടിലും
നുറുങ്ങി മുറിയുന്നവളേ ,
നീയാണെന്റെ
പാടവും പാഠവും .