ഭൂപടം വരയ്ക്കാത്ത ദേശം
ഒരു വിളിപ്പേരിൽ മരിച്ചത്. ഒരു പറക്കലിന്റെ ഉച്ചിയിൽനിന്നടർന്നു- വീണതിനെ സ്വയം താങ്ങിയെടുത്ത് ഒരിലപ്പച്ചയിലേയ്ക്ക് കിടത്തുന്നത്, അടഞ്ഞ വായിലൂടെ എന്റെ മണ്ണേന്നലറി- ക്കരഞ്ഞ് ഒരു പിടി നനവിൽ അലിഞ്ഞലിഞ്ഞ് ഞാൻ മണ്ണാകുന്നത്.