ഭൂപടം വരയ്ക്കാത്ത ദേശം
നിലാവിനെ മടിയിൽക്കിടത്തി, നിഴൽ ചാരിയിരുന്ന് മുടിയിഴകളാകെ വകഞ്ഞു- നോക്കുന്നിരുട്ട്. മറഞ്ഞുപോയൊരു നക്ഷത്രത്തെ ഒരറ്റം കൊണ്ടെങ്കിലും തൊട്ടേക്കുമെന്ന്, ഇറ്റിറ്റു വീഴുന്നു മുറിഞ്ഞ വിരലുകൾ.