ഭൂപടം വരയ്ക്കാത്ത ദേശം
വാരിക്കൂട്ടി നിരത്തിവെച്ച, വേഗത്തിന്റെ പച്ചയായ കഷണങ്ങൾ.
ശ്വാസതാളങ്ങൾ ഇഴപിരിയാതെ കോർത്ത് പാളമുണ്ടാക്കി, ഒരിരമ്പമെന്ന് ചെവിയോർത്തിരുന്ന നേരായ നേരങ്ങൾ.
ഉച്ചസ്ഥായിയിൽ കേൾക്കാം, തളർന്നു വീണ് ചതഞ്ഞരഞ്ഞ മുറിവുകളുടെ ഒച്ച.