ഭൂപടം വരയ്ക്കാത്ത ദേശം
ഇരുട്ടിനോട് കാണാൻ മുഖം ചോദിക്കരുത്. ഇനിയും കറുക്കാൻ മഷിയില്ലെനിക്കെന്ന് വിതുമ്പിയേക്കും. അവൾ ഒരു കാടിന്റെ ശ്വാസത്തിലും ചൂടായ് പതിയാതെ ഒരു പൂവിതളിലും നിറമാകാതെ അടർന്നു വീഴുന്നവൾ.