ഭൂപടം വരയ്ക്കാത്ത ദേശം
മണമറ്റ്, നിലയറ്റുപോയ വാക്കിനോട്, നാളെ നമ്മളൊരു പൂവാകുമെന്ന്, അതിന്റെ പൊരുളാകുമെന്ന്, കാറ്റു പതിച്ചൊരു ചില്ലയിലിരുന്ന് മുറിയാത്ത ഒരനക്കം തേവി, വിത്തു വിതക്കുന്നു ഒരിരട്ടവാലൻ കിളി.