ഭൂപടം വരയ്ക്കാത്ത ദേശം
നീ തോർന്ന വഴി. ആകാശം കുടഞ്ഞിട്ട്, ചില്ലയൊഴിയുന്നു പാട്ടൊച്ചകൾ. ചിറകു മുറിക്കുന്നു, കാറ്റിൻ വിരലുകൾ. ഞാനെന്ന ഒച്ചയിൽ തെന്നിവീണു മുറിഞ്ഞ് ഒറ്റയ്ക്കു കറുക്കുന്നിരുട്ട്.